Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Transformed Into A Major

Kannur

ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ കൊ​ട്ടി​യൂ​രി​നെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റും: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ന്‍റെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​മെ​ന്നും ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ശ​ബ​രി​മ​ല​യും ഗു​രു​വാ​യൂ​രും പോ​ലെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി കൊ​ട്ടി​യൂ​രി​നെ മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും ദേ​വ​സ്വം മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ.

കൊ​ട്ടി​യൂ​ർ ദേ​വ​സ്വം ഫ​ണ്ടി​ൽ നി​ന്ന് 2.5 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച മ​ന്ദം​ചേ​രി ന​ട​പ്പാ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കൊ​ട്ടി​യൂ​ർ ഉ​ത്സ​വ​ത്തി​നു മു​ൻ വ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ ഭ​ക്ത​ജ​ന തി​ര​ക്ക് പ​രി​ഗ​ണി​ച്ച് സാ​ധ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ ന​ട​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ന​വീ​ക​രി​ച്ച പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ന്‍റ ഉ​ദ്ഘാ​ട​നം വൈ​ദ്യു​തി മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ശേ​ഷം ആ​ദ്യ പ​രി​ഗ​ണ​ന ന​ൽ​കി കൊ​ട്ടി​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ദേ​വ​സ്വം മ​ന്ത്രി​യെ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ്വീ​ക​രി​ച്ചു. അ​ക്ക​രെ ന​ട​പ്പ​ന്ത​ൽ ഉ​ദ്ഘാ​ട​നം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ഒ.​കെ. വാ​സു നി​ർ​വ​ഹി​ച്ചു.

11.5 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് കൊ​ട്ടി​യൂ​രി​ൽ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സ​ഹാ​യ ത്തോ​ടെ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ക്ക​രെ കൊ​ട്ടി​യൂ​രി​ലേ​ക്കെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യാ​ണ് അ​പ​ക​ടാ​സ്ഥ​യി​ലാ​യ ഇ​ടു​ങ്ങി​യ പ​ഴ​യ ന​ട​പ്പാ​ല​ത്തി​നു​പ​ക​രം പു​തി​യ ന​ട​പ്പാ​ലം നി​ർ​മി​ച്ച​ത്. കൊ​ട്ടി​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ ടി. ​നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഗോ​കു​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ, കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​സി​ലി ക​ണ്ണ​ന്താ​നം, മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മി​ഷ്ണ​ർ ടി.​സി. ബി​ജു,കെ.​സി.സോ​മ​ൻ ന​മ്പ്യാ​ർ, എ​ൻ.​കെ. ബൈ​ജു, പി.​എ​സ്. സു​രേ​ഷ് കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ രാ​ജേ​ഷ് ഖ​ന്ന തുടങ്ങിയവ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up